chess
chess

തൃശൂർ : ചെന്നൈയിൽ ഈമാസം 28 മുതൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖാ പ്രയാണം കേരളത്തി​ലെത്തും. ഇന്ത്യയിലെ 67 നഗരങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഇന്ന് ഉച്ചയ്ക്ക് 1.40ന് ലക്ഷദ്വീപിലെ അഗത്തിയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തുന്ന ദീപശിഖയെ ചെസ് ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്ന, ഓൾ ഇന്ത്യാ ചെസ് ഫെഡറേഷൻ പ്രതിനിധികളായ കുഞ്ഞിമൊയ്തീൻ, ശശിധരൻ, സുരേഷ് കുമാർ, പീറ്റർ ജോസഫ് എന്നിവർ സ്വീകരിക്കും.
തുടർന്ന് ആമ്പല്ലൂർ ജംഗ്ഷനിൽ ദീപശിഖാ പ്രയാണം അളഗപ്പനഗർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. കല്ലൂർ പാലക്കാപ്പറമ്പ് സെന്ററിൽ തൃക്കൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. വൈകീട്ട് 5ന് മരോട്ടിച്ചാൽ മാർ മത്തായി ശ്ളീഹ ചർച്ച് ഡയമണ്ട് ജൂബിലി പാരിഷ് ഹാളിൽ കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയവും ജില്ലാ ഭരണകൂടവും ഓൾ ഇന്ത്യ ചെസ് ഫെഡറേഷനും പൂത്തൂർ പഞ്ചായത്തും ചെസ് പ്രേമികളും ചേർന്ന് ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ ദീപശിഖ മന്ത്രി കെ.രാജന് കൈമാറും. ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന മലയാളി​ ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ദീപശിഖ ഏറ്റുവാങ്ങും.

ദീപശി​ഖ നാളെ രാവി​ലെ തി​രുവനന്തപുരത്ത് എത്തും. ജി​മ്മി​ ജോർജ് ഇൻഡോർ സ്റ്റേഡി​യത്തി​ൽ വരവേൽപ്പ് നൽകും.