antony-raju

തിരുവനന്തപുരം: തൊണ്ടി മുതൽ നശിപ്പിച്ച കേസിൽ ആരോപണവിധേയനായി നിയമനടപടി നേരിടുന്ന ഗതാഗതമന്ത്രി ആന്റണി രാജു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.കേട്ടാൽ നാണം കെടുന്നതും അറപ്പുളവാക്കുന്നതുമായ നടപടി നടത്തിയ ഒരാൾ മന്ത്രിസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് ഉപധനാഭ്യർത്ഥന ചർച്ചയിൽ സതീശൻ പറഞ്ഞു. എന്നാൽ കാള പെറ്റെന്ന് കേട്ടപ്പോൾ സതീശൻ കയറെടുക്കുകയെണ് ആന്റണി രാജു മറുപടി പറഞ്ഞു. പിന്നാലെ രൂക്ഷമായ വാദപ്രതിവാദത്തിന് സഭ വേദിയായി.
അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ച് വന്ന വിദേശിയെ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടി മുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു വാങ്ങി മുറിച്ച് പത്തു വയസുകാരന്റേയാക്കി മാറ്റുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു. .എന്നാൽ ഈ കേസിൽ കോടതിയിൽ താനോ തന്റെ അഭിഭാഷനോ ഹാജരാകാത്ത ഒരു പോസ്റ്റിങ് പോലുമില്ലെന്ന് ആന്റണിരാജു തിരിച്ചടിച്ചു. തനിക്കെതിരെ മൂന്ന് തവണയാണ് പൊലീസ് അന്വേഷണം നടന്നത്. രണ്ട് തവണയും യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ്. തന്നെ പ്രതിയാക്കാനാകില്ലെന്നും തെളിവില്ലെന്നുമുള്ള അന്തിമാന്വേഷണ റിപ്പോർട്ടാണ് മൂന്ന് വട്ടവും പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഇന്റർപോൾ റിപ്പോർട്ടിലും തന്റെ പേരില്ല.

 ആ​രോ​പ​ണം​ ​തെ​ളി​യി​ക്കാൻ വെ​ല്ലു​വി​ളി​ച്ച് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു

​തൊ​ണ്ടി​മു​ത​ൽ​ ​ന​ശി​പ്പി​ച്ച​ ​കേ​സി​ൽ​ ​നി​യ​മ​ന​ട​പ​ടി​ ​നേ​രി​ടു​ന്ന​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ട്ടാ​ൽ​ ​നാ​ണം​ ​കെ​ട്ടു​പോ​കു​ന്ന​തും​ ​അ​റ​പ്പു​ള​വാ​ക്കു​ന്ന​തു​മാ​യ​ ​സം​ഭ​വ​മാ​ണി​ത്.​ ​അ​തു​ന​ട​ത്തി​യ​ ​ആ​ൾ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ഇ​രി​ക്കു​ക​യാ​ണ്.​ ​ഇ​ത് ​കേ​ര​ള​ത്തി​ന് ​അ​പ​മാ​ന​മാ​ണെ​ന്ന് ​ഉ​പ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

എ​ന്നാ​ൽ​ ​കാ​ള​പെ​റ്റെ​ന്ന് ​കേ​ട്ട​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ക​യ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​തെ​ളി​വി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​കേ​സാ​ണി​ത്.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​തെ​ളി​യി​ക്കാ​ൻ​ ​സ​തീ​ശ​നെ​ ​മ​ന്ത്രി​ ​വെ​ല്ലു​വി​ളി​ച്ചു.