kamala

ലണ്ടൻ : അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാര് ? ഋഷിയോ ലിസ് ട്രസോ ? ഉത്തരം ഋഷി സുനാക് എന്നാണെങ്കിൽ ഇന്ത്യൻ വേരുകളുള്ള നേതാവ് ഭരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് യു.കെയും ചേരും. മൗറീഷ്യസ്, സുരിനാം, ഗയാന, സിംഗപ്പൂർ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മലേഷ്യ, ഫിജി, അയർലൻഡ്, പോർച്ചുഗൽ, സെയ്‌ഷെൽസ്, യു.എസ് എന്നീ വ്യത്യസ്ത രാജ്യങ്ങളിലായി ഇതുവരെ 31 ഓളം തവണയാണ് ഇന്ത്യൻ വംശജർ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയിട്ടുള്ളതെന്നാണ് കണക്ക്. നിലവിൽ ഇന്ത്യൻ വേരുകളുള്ള നേതാക്കൾ ഭരിക്കുന്ന രാജ്യങ്ങൾ ഇവ ;

1. അന്റണിയോ കോസ്റ്റ - പ്രധാനമന്ത്രി, പോർച്ചുഗൽ

2. മുഹമ്മദ് ഇർഫാൻ - പ്രസിഡന്റ്, ഗയാന

3. പ്രവിന്ദ് ജഗ്‌നാഥ് - പ്രധാനമന്ത്രി, മൗറീഷ്യസ്

4. പൃഥ്വി​രാജ് സിംഗ് രൂപൻ - പ്രസിഡന്റ്, മൗറീഷ്യസ്

5. ചന്ദ്രികാപ്രസാദ് സന്തോഖി - പ്രസിഡന്റ്, സുരിനാം

6. കമല ഹാരിസ് - വൈസ് പ്രസിഡന്റ്, യു.എസ്

7.ഹലിമാ യാക്കൂബ് - പ്രസിഡന്റ്, സിംഗപ്പൂർ

8. വേവൽ രാംകലവൻ - പ്രസിഡന്റ്, സെയ്‌ഷെൽസ്