കോഴിക്കോട്: ഈ വർഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാഡമിയുടെ ഉമ്പായി അവാർഡ് ഗായകൻ ഷഹബാസ് അമന്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്. ആഗസ്റ്റ് ഒന്നിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടക്കുന്ന തരംഗ് ഹിന്ദുസ്ഥാനി മ്യൂസിക് ഫെസ്റ്റിവലിൽ സമ്മാനിക്കും.