
മലപ്പുറം : എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ 21 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു മഞ്ചേരി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മദ്രസ അദ്ധ്യാപകനായ കൊഴിഞ്ഞിൽ തേറമ്പിൽ വീട്ടി. മുഹമ്മദ് 2016 ജനുവരി മുതൽ ഏപ്രിൽ നരെയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
പെൺകുട്ടിയെ മദ്രസയിൽ വച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പോക്സോ നിയമത്തിലെ മൂന്നുവകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. മൂന്നുവകുപ്പുകളിലും ഏഴ് വർഷം തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തടവ് ശിക്ഷയ്ക്ക് പുറമെ ഒന്നരലക്ഷം രൂപ പിഴയും നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വകുപ്പുകളിലായി ആറുമാസം വീതം തടവുശിക്ഷയും അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പിഴ തുകയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.