
ബംഗളൂരു: ബംഗളൂരുവിൽ കാസർകോട് രാജപുരം സ്വദേശി സനു തോംസണെ കുത്തിക്കൊന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ബംഗളൂരു സ്വദേശികളായ പുട്ടരാജു, ശ്രീനിവാസ്, ഗോപി എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ വ്യാഴാഴ്‌ച രാത്രി പത്തേമുക്കാലോടെ സൗത്ത് ബംഗളൂരുവിൽ വച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരനായ സനുവിനെ ബൈക്കിലെത്തി കുത്തിയ ശേഷം മൊബൈൽ ഫോണും പണവും കവർന്ന് രക്ഷപ്പെട്ടു.
ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും സനുവിന് അത് സാധിച്ചില്ല. തിരികെ ഓഫീസിലേക്ക് നടന്നുപോകാനും സനു ശ്രമിച്ചതും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. സംഭവം ആളുമാറിയുളള കൊലപാതകമാണെന്നാണ് സനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്.