
കൊച്ചി ∙ ഇടപ്പള്ളി പോണേക്കരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ഹോക്കിതാരം ശ്യാമിലിയുടെ ഡയറിയിൽ (26) ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. ഭർത്താവായ തിരുവല്ല സ്വദേശിക്കെതിരെയാണ് ശ്യാമിലി മരിക്കുന്നതിന് മുമ്പ് ഗുരുതര ആരോപണങ്ങൾ എഴുതി വച്ചത്. ഇതിന് പിന്നാലെയാണ് ഏപ്രിൽ 25ന് വൈകിട്ട് ശ്യാമിലിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് ശേഷം കണ്ടെത്തിയ ഡയറി ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്.
എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടുകയും എന്നെ നിർബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിർബന്ധിച്ചു കള്ള്, ബീയർ, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാൻ തുടങ്ങി. സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും. വൃത്തികേടുകൾ പറയിപ്പിക്കും. ഞാൻ സാധാരണ നിലയിലാകുമ്പോൾ ഇതിനെക്കുറിച്ചു ചോദിച്ചു വഴക്കിടും. എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കിൽ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു എന്ന് ശ്യാമിലി ഡയറിയിൽ പറയുന്നു.
ഭർത്താവിൽ നിന്നും ഭർതൃവീട്ടിൽ നിന്നുമുണ്ടായ പീഡനങ്ങളെക്കുറിച്ചും ഡയറിയിൽ വിവരിക്കുന്നുണ്ട്. തന്റെ പേരിൽ ഫെയ്സ്ബുക് പേജുണ്ടാക്കി പല പെൺകുട്ടികളുമായും ഭർത്താവ് ചാറ്റു ചെയ്തിരുന്നതായും കുറിപ്പിൽ പറയുന്നു.മേയ് മാസത്തിൽ കേരള ഒളിംപിക് ഗെയിംസിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മൽസരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. . ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണർക്കു ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.