accident

തൃശൂർ: ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞുങ്ങളിലൊരാൾ ആംബുലൻസ് അപകടത്തിൽ മരിച്ചു. ആംബുലൻസ് കെഎസ്‌ആർടിസി ബസിന് പിന്നിലിടിച്ചാണ് ഒരുമാസം മാത്രം പ്രായമുള‌ള ആൺകുഞ്ഞ് മരിച്ചത്.വടക്കഞ്ചേരി മംഗലം സ്വദേശി ഷെഫീഖ്-അൻഷിദ ദമ്പതികളുടെ കുട്ടികൾക്ക് ശ്വാസതടസമുണ്ടായിരുന്നു. ഇതിന് ചികിത്സയ്‌ക്കായി ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.

തൃശൂർ മുളങ്കുന്നത്തുകാവിൽ വച്ചുണ്ടായ അപകടത്തിൽ രണ്ടാമത്തെ കുട്ടിയ്‌ക്കും ഒപ്പമുണ്ടായിരുന്നവർക്കും പരിക്കേ‌റ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.