
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. എ ഐ സി സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന് പൊലീസ് അറിയിച്ചു.
Delhi | Morning visuals from Akbar road where Delhi Police has set up barricades in the vicinity of AICC headquarters
— ANI (@ANI) July 21, 2022
Senior Congress leaders & party's MPs to gather at AICC office as Congress interim president Sonia Gandhi appears before ED in National Herald case today pic.twitter.com/3nq0tNRfUl
പതിനൊന്ന് മണിക്കാണ് സോണിയ ഗാന്ധി ഇ ഡിക്ക് മുന്നിൽ ഹാജരാകുക. എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും സോണിയ ഗാന്ധിയെ അനുഗമിക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇ ഡി നടപടിയ്‌ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കും.
ചോദ്യം ചെയ്യലിനായി ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും സോണിയ ഗാന്ധി ഹാജരായിരുന്നില്ല. ആരോഗ്യകാരണങ്ങളെ തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. കേസിൽ കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ അഞ്ചു ദിവസങ്ങളായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധിച്ചിരുന്നു.