bhagwant-mann

ചണ്ഡീഗഡ്: കടുത്ത വയറുവേദനയെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആശുപത്രിയിൽ. ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അണുബാധയുണ്ടായതാണ് ഭഗവന്ത് മാന് വയറുവേദനയുണ്ടാകാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.