
കൊച്ചി: മുൻ മന്ത്രി കെ ടി ജലീലിനെതിരായ തെളിവുകളും രേഖകളും സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയൽ സമർപ്പിക്കും. രാജ്യവിരുദ്ധ പ്രവർത്തനത്തിൽ കെ ടി ജലീലിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് കോടതിയിൽ സമർപ്പിക്കുക എന്ന് സ്വപ്ന സുരേഷ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ തെളുവുകൾ പരിശോധിക്കുന്നതിലൂടെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയത് ആരാണെന്ന് കോടതിക്ക് വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞിരുന്നു.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നില്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് കെ ടി ജലീലിനെതിരെയുള്ള തെളിവുകള്‍ സ്വപ്ന സുരേഷ് ഹൈക്കോടതില്‍ ഹാജരാക്കുന്നത്. മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ സ്വപ്നക്കെതിരെ ഗൂഡാലോചനാക്കേസ് എടുത്തത്. ഈ കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും.