
ന്യൂയോർക്ക്: ഇന്ത്യൻ യുവതിയെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ എഫ് ബി ഐ. ന്യൂജഴ്‌സിയിൽ നിന്ന് മൂന്ന് വർഷം മുൻപ് കാണാതായ മായുഷി ഭഗത് (28) ആണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
സ്റ്റുഡന്റ് വിസയിൽ 2016ലാണ് മായുഷി അമേരിക്കയിൽ എത്തിയത്. തുടർന്ന് ന്യൂ ഹാംഷെയർ സർവകലാശാലയിലും ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ചേർന്നിരുന്നു. 2019 ഏപ്രിൽ 29ന് ന്യൂജഴ്‌സിയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് വൈകിട്ടോടെ പുറത്തേയ്ക്ക് പോയതായിരുന്നു മായുഷി. പൈജാമയും കറുത്ത ടീഷർട്ടുമായിരുന്നു വേഷം. പിന്നാലെ മായുഷിയെ കാണാനില്ലെന്ന് കാട്ടി മേയ് ഒന്നിന് വീട്ടുകാർ പരാതി നൽകുകയായിരുന്നു.
അഞ്ചടി പത്തിഞ്ച് ആണ് മായുഷിയുടെ ഉയരം. കറുത്ത മുടിയും ബ്രൗൺ നിറമുള്ള കണ്ണുകൾ എന്നും വിവരണത്തിൽ പറയുന്നു. ഇംഗ്ളീഷ്, ഹിന്ദി, ഉർദു എന്നീ ഭാഷകൾ സംസാരിക്കാനറിയാം. മായുഷിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ എഫ് ബി ഐ ഓഫീസിലോ അടുത്തുള്ള അമേരിക്കൻ എംബസിയിലോ കോൺസുലേറ്റിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Mayushi Bhagat was last seen April 29, 2019, leaving her apartment in Jersey City, NJ, wearing colorful pajama pants and a black t-shirt. She was in the US attending the New York Institute of Technology (NYIT) in New York City. Help the #FBI find her: https://t.co/rAMkiPpsmN pic.twitter.com/SNFWOEAlCA
— FBI Most Wanted (@FBIMostWanted) July 19, 2022