ചർമ സംരക്ഷണത്തിനായി പല തരത്തിലുള്ള ബ്യൂട്ടി പ്രൊഡക്ട്സുകൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. അതിൽ പ്രധാനമാണ് മോയിസ്റ്റുറൈസർ. എന്നാൽ ഇത് എപ്പോഴൊക്കെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചോ, ഓരോ ചർമത്തിനും പറ്റിയ മോയിസ്റ്റുറൈസർ ഏതാണെന്ന കാര്യത്തിലും പലർക്കും വലിയ ധാരണയില്ല.

ഇപ്പോഴിതാ സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം തിരുമലയിലെ ഗ്രീൻ ലൈഫ് മേക്കോവർ സ്റ്റുഡിയോയുടെ ഉടമയും ബ്യൂട്ടി എക്സ്‌പേർട്ടുമായ ദിവ്യ അരുൺ.
പ്രധാനമായും ഡ്രൈ സ്‌കിൻ, കോമ്പിനേഷൻ സ്‌കിൻ, ഓയിലി സ്‌കിൻ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ചർമമാണ് ഉള്ളതെന്ന് ദിവ്യ പറയുന്നു. 'ഡ്രൈ സ്‌കിന്നിന് ക്രീമി ട്രൈപ്പ് മോയ്സ്റ്റുറൈസർ വേണം ഉപയോഗിക്കാൻ. കോമ്പിനേഷൻ സ്‌കിന്നിന് ജെൽ ടൈപ്പ് മോയിസ്റ്റുറൈസർ വാങ്ങാൻ കിട്ടും.
ഫേസ്‌വാഷ് ഇട്ട് മുഖം വൃത്തിയാക്കിയ ഉടൻ മോയിസ്റ്റുറൈസർ പുരട്ടണം. രാവിലെ മാത്രമല്ല എപ്പോഴൊക്കെ നമ്മൾ ഫേസ്‌വാഷ് ഉപയോഗിക്കുന്നുവോ അപ്പോഴൊക്കെ മൊയിസ്റ്റുറൈസർ ഉപയോഗിക്കണം. മുപ്പത് വയസിന് മുകളിൽ പ്രായമായവർ നിർബന്ധമായും ഇത് ഉപയോഗിക്കുക. ഓയിലി സ്‌കിന്നുകാർ മോയിസ്റ്റുറൈസർ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല.'- ദിവ്യ പറഞ്ഞു.