
മലയാള സിനിമയിൽ മിന്നിത്തിളങ്ങുന്ന താരങ്ങളിൽ പലരുടേയും ആശ്രയമാണ് അദ്ദേഹം... ജാതകത്തെ അപഗ്രഥിച്ച് വിജയവഴികൾ പറഞ്ഞു കൊടുക്കുന്ന അസ്‌ട്രോളജറും ജെമ്മോളജിസ്റ്റമായ എറണാകുളം സ്വദേശി. വിവിധ മേഖലകളിൽ വിജയിച്ചവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കേട്ടുകേൾവിയിലൂടെ കൂടുതൽ പേരറിഞ്ഞ നാമം ഡോ.സുന്ദരം.കെ. തലമുറകൾ സമ്മാനിച്ച പാരമ്പര്യത്തെ മുറുകെ പിടിച്ച് അസ്‌ട്രോളജിയിലും ജെമ്മോളജിയിലും വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന ഡോ.സുന്ദരം സംശയങ്ങൾക്ക് മറുപടി നൽകുന്നു.
എന്താണ് ജെമ്മോളജി?
മലയാളത്തിൽ രത്നശാസ്ത്രം എന്നാണ് പറയുന്നത്. ഒരു മനുഷ്യന്റെ ജാതകത്തിലെ ഗ്രഹപിഴകളെ അതിജീവിക്കുവാനായിട്ട് ഓരോ ഗ്രഹങ്ങൾക്കും പറഞ്ഞിട്ടുള്ള രത്നങ്ങൾ ഉണ്ട്. മുനീശ്വരന്മാർ ആണ് കണ്ടു പിടിച്ചിട്ടുള്ളത്. ഭൂമിയിൽ ആയിരക്കണക്കിന് രത്നങ്ങൾ ഉണ്ടെങ്കിലും ലോകം മുഴുവനും പരമപ്രധാനമായി പ്രചാരത്തിൽ ഉള്ളത് നവരത്നങ്ങൾ ആണ്. മാണിക്യം,മുത്ത്,പവിഴം, മരതകം, പുഷ്യരാഗം, വജ്രം,ഇന്ദ്രനീലം, ഗോമേദകം,വൈഡൂര്യം. ഇങ്ങനെ 9 രത്നങ്ങൾ ആണ് പ്രാധാനമായും ഉള്ളത്.ഒരാളുടെ ജാതകത്തിൽ ഏതെങ്കിലും ഒരു ഗ്രഹത്തിന് ബലക്ഷയം സംഭവിച്ചാൽ ആ ഗ്രഹത്തിന്റെ രശ്മിയെ ആഗിരണം ചെയ്യുവാനുള്ള കഴിവ് ആ വ്യക്തിയ്ക്ക് കുറവാണ്. ആ ഗ്രഹത്തിന്റെ രശ്മികളെ കൂടുതലായി ആഗിരണനം ചെയ്യാനാണ് അതിന് വേണ്ട രത്നം ശരീരത്തിൽ ധരിക്കുന്നത്. ഉദാഹരണത്തിന് ഒരാളുടെ ജാതകത്തിൽ വ്യാഴത്തിന് ബലം കുറവാണെങ്കിൽ അയാൾക്ക് സന്താന ഭാഗ്യത്തിന് കുറവുണ്ടാകും. സന്താനങ്ങളെ കൊണ്ടുള്ള അനുഭവത്തിനും കുറവ് ഉണ്ടാകും. അത്തരത്തിൽ വരുമ്പോൾ അതിനനുസൃതമായ രത്നം ധരിക്കുകയാണെങ്കിൽ അതിനു ഫലമുണ്ടാകും. പണ്ട് കാലത്ത് രത്നങ്ങൾ ഉപയോഗിച്ചുള്ള നിരവധി ചികിത്സാരീതികൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു.
രത്നങ്ങളുടെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നത്?
രത്നം എപ്പോഴും ധരിക്കേണ്ടതു സൂര്യപ്രകാശം കിട്ടാൻ പാകത്തിനായിരിക്കണം.പ്രധാനമായും മൂക്കുത്തി,മോതിരം,കമ്മൽ,വള എന്നിങ്ങനെ സൂര്യപ്രകാശം നേരിട്ട് കിട്ടാൻ പാകത്തിന് ആയിരിക്കണം ധരിക്കേണ്ടത്.അതായത് പ്രകൃതിയിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നുമൊക്കെ വരുന്ന രശ്മികളെ ഈ രത്നം ആഗിരണം ചെയ്യുന്നു. അത് നമ്മുടെ ശരീരത്തിൽ പ്രതിഫലിക്കും.അപ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജം ഇതിലൂടെ ലഭിക്കുകയും ഈ എനർജി നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനിയായ ത്വക്കിലൂടെ ശരീരത്തിലെ പലതരം ഗ്ലാൻഡുകളിലേക്ക് എത്തുകയും നമ്മുടെ ചിന്താ രീതികളെയും പ്രവർത്തന ശൈലികളെയും മാറ്റുകയും കൂടുതൽ ഉന്മേഷവാനും ബുദ്ധിക്ഷമത ഉള്ളവരാക്കുകയും ചെയ്യും. ഒരു രത്നം ധരിക്കുന്നതിലൂടെ നമുക്ക് സ്വയം ഒരു അവഗാഹം ഉണ്ടാകും. ഇത് നമ്മളെ ഓരോ കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കും.
രോഗങ്ങളെ ശമിപ്പിക്കാൻ രത്നധാരണം കൊണ്ട് സാധിക്കുമോ?
തീർച്ചയായും സാധിക്കും.ആയുർവേദത്തിൽ പണ്ട് ഉണ്ടായിരുന്ന രസായന ചികിൽസാ രീതി അതിനൊരു ഉദാഹരണമാണ്.കൂടാതെ പൂർവ്വികർ തങ്കഭസ്മം സേവിച്ചിരുന്ന പോലെ പ്രവാള ഭസ്മം, മുക്താഭസ്മം, വജ്ര ഭസ്മം എന്നിങ്ങനെയുള്ള ചികിൽസാ രീതിയും ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
ഒരു രത്നം ധരിക്കേണ്ട കാലാവധി എത്രയാണ്?
ഒരാളുടെ ജാതകം കൃത്യമായി വിശകലനം ചെയ്ത് അദ്ദേഹത്തിന് അനുയോജ്യമായ തൂക്കത്തിനുള്ള രത്നമാണ് ജീവിതകാലം മുഴുവനും ഉപയോഗിക്കേ ണ്ടത്.
രത്നങ്ങൾക്ക് രോഗങ്ങളെ മാറ്റാനുള്ള കഴിവ് ഉണ്ടോ?
രത്നങ്ങൾ ധരിച്ചാൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാകും ഈ എനർജി എല്ലാ നെഗറ്റീവ് എനർജികളെയും ഇല്ലാതാക്കുകയും ദോഷങ്ങളേയും രോഗങ്ങളെയും ശമിപ്പിക്കുകയും ചെയ്യും.
ശരീര ഭാരത്തിനു അനുസരിച്ചാണോ രത്നങ്ങളുടെ അളവ് നിശ്ചയിക്കുന്നത്?
രത്ന ശാസ്ത്ര പ്രകാരം 10:1 എന്നാണ്.അതായത് 10 കിലോഗ്രാം ശരീര ഭാരമുള്ള ഒരാൾക്കു ഒരു കാരറ്റ് രത്നം ധരിക്കണം എന്നാണു പ്രമാണം പറയുന്നത്.അങ്ങനെ വരുമ്പോൾ100 കിലോ ശരീര ഭാരമുള്ള ഒരാൾ 10 കാരറ്റ് രത്നം ധരിക്കേണ്ടതായി വരും.എപ്പോഴും കൂടിയ അളവിൽ രത്നം ധരിക്കുന്നതു കൊണ്ട് കുഴപ്പമില്ല.കാരണം ശരീര ഭാരം കുറഞ്ഞാലും കൂടിയ അളവിൽ ഉള്ള രത്നം ദോഷം ചെയ്യുകയില്ല .അത് ഗുണം മാത്രമേ ഉണ്ടാക്കുകയുള്ളു.
അനുയോജ്യമായ രത്നങ്ങൾ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
ഒരാളുടെ ജനന സമയത്തെ ഗ്രഹനില പ്രകാരമാണ് അയാൾക്കു അനുയോജ്യമായ രത്നം ഏതെന്ന് തിരഞ്ഞെടുക്കുന്നത്.ഒരു വ്യക്തിയുടെ ജനനം മുതൽ രത്നം ഉപയോഗിച്ചു തുടങ്ങാം. കുഞ്ഞുങ്ങൾക്കു അനുയോജ്യമായ രത്നം ആണ് ചന്ദ്രകാന്തം. ഒരു വയസ് വരെ ഏത് കുഞ്ഞുങ്ങൾക്കു വേണമെങ്കിലും ഈ രത്നം ഉപയോഗിക്കാം.
രത്നങ്ങൾ ഒറിജിനലാണോ എന്നറിയാൻ ടെസ്റ്റുകൾ ചെയ്യാൻ സാധിക്കുമോ? രത്നങ്ങൾക്ക് ക്വാളിറ്റി നിശ്ചയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടോ?
തീർച്ചയായും ഉണ്ട്.തിരുവനന്തപുരത്ത് കേശവദാസപുരത്ത് മൈനിംഗ് ആന്റ് ജിയോളജി ലാബിൽ ഏത് രത്നവും ടെസ്റ്റിന് നൽകാം. ടെസ്റ്റ് കഴിഞ്ഞ് സർട്ടിക്കറ്റും ലഭിക്കും.
ജൂവലറിയിൽ നിന്ന് രത്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്?
ഒന്നാമത്തേത് രത്നം ഒറിജിനലാണോ എന്ന് ഉറപ്പു വരുത്തണം. അടുത്തത് ബിസിനസ്സ് ആവശ്യത്തിനായി ഉപയോഗിക്കുന്ന രത്നങ്ങൾ പലതും ശുദ്ധ രത്നങ്ങൾ അല്ല. അതു കൊണ്ട് തന്നെ കബളിക്കപ്പെടാതെ നോക്കണം. ഒരു ജെംമ്മോളജിസ്റ്റിനെ ബന്ധപ്പെടുന്നത് എപ്പോഴും നല്ലതാണ്.
നവരത്നങ്ങൾ ധരിക്കുന്നത് കൊണ്ട് എന്താണ് ഫലം?
ഒരു ടോണിക്ക് കഴിക്കുന്ന ഫലം ആണ് നവരത്നം ധരിക്കുമ്പോൾ ഉണ്ടാകുന്നത്.എല്ലാ ഗ്രഹങ്ങളെയും ബലപ്പെടുത്താൻ ഇവയ്ക്കു സാധിക്കുമെങ്കിലും ബലഷയം ഉള്ള ഗ്രഹത്തിനു അനുയോജ്യമായ രത്നം ധരിക്കുന്നതാണ് അത്യുത്തമം.
രത്നങ്ങൾ ധരിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
രത്നം ധരിക്കാൻ കഴിയുന്ന നല്ല സമയം നോക്കണം.വിശ്വാസത്തോട് കൂടി അവ ധരിക്കുക.നോൺ വെജ് കഴിക്കുന്നത് കൊണ്ടോ ഭാര്യാഭർതൃ ബന്ധത്തിലോ ഒന്നും രത്നം ധരിക്കുന്നതിൽ പ്രത്യേക നിബന്ധനകൾ ഒന്നുമില്ല എന്നും മനസിലാക്കുക.
ഒരാൾ ധരിച്ച രത്നം മറ്റൊരാൾ ധരിച്ചാൽ കുഴപ്പമുണ്ടോ?
ഒരിക്കലും അത് നന്നല്ല. കാരണം ഒരാൾ ധരിച്ച രത്നം മറ്റൊരാൾ ധരിക്കുമ്പോൾ ആദ്യം ധരിച്ചിരുന്ന വ്യക്തിയുടെ എല്ലാ നെഗറ്റീവ് എനർജിയും ശരീരത്തിന്റെ ഓറയും ഈ രത്നത്തിൽ ഉണ്ടാകും.അത് നെഗറ്റീവ് ഫലമേ മറ്റൊരു വ്യക്തിക്ക് ഉണ്ടാക്കുകയുള്ളൂ.അല്ലെങ്കിൽ റീ പോളിഷ് ചെയ്ത് ഉപയോഗിക്കണം.

ഡോ.സുന്ദരം.കെ
35 വർഷമായി എറണാകുളത്ത് ജ്യോതിഷവും രത്ന നിർദേശവും വാസ്‌തുവിദ്യയും ശാസ്ത്രീയമായി തന്നെ പ്രാക്‌ടീസ് ചെയ്തു വരുന്നു. പാരമ്പര്യമായി കുലത്തൊഴിലായ രത്നാഭരണങ്ങളും മറ്റ് രാജകീയ ആഭരണങ്ങളും നിർമ്മിക്കുന്ന കുടുംബത്തിലാണ് ജനനം. അപ്പൂപ്പൻ നീലകണ്ഠൻ ആചാരി നവരത്ന ആഭരണങ്ങളും മറ്റും വിദഗ്ധമായി നിർമ്മിക്കുന്ന ആളായിരുന്നു. അദ്ദേഹത്തിൻ്റെ രത്നങ്ങളെക്കുറിച്ചുള്ള അറിവും മാന്ത്രികവും ജ്യോതിഷ പരവുമായ അഗാധമായ അവഗാഹമാണ് ഈ മേഖലയെ ആഴത്തിൽ പഠിക്കാൻ ഡോ.സുന്ദരത്തിന് തുണയായത്. എറണാകുളത്ത് തൃപ്പുണിത്തുറ കൊച്ചു കരിപ്പാൽ വീട്ടിലാണ് ജനനം. കേരളത്തിലെ വളരെ ഉന്നതരായ ഗുരുക്കന്മാരിൽ നിന്നും ജ്യോതിഷവും വാസ്തുവിദ്യയും കുട്ടിക്കാലം മുതൽ പഠിക്കാനുള്ള അവസരം കിട്ടി. 2013 ൽ ജ്യോതിഷ പ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഡോക്‌ടറേറ്റ് ലഭിച്ചു. കൂടാതെ ഈ രംഗത്തെ മികവിന് നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അന്തർദേശീയ സംഘടനയായ പ്ലാനിറ്ററി ജെമ്മോളജിസ്റ്റ് അസോസിയേഷൻ (പി. ജി.എ) ലൈഫ് മെമ്പർ കൂടിയാണ്. ഇപ്പോൾ എറണാകുളത്ത് പനമ്പിള്ളി നഗർ സ്കൈലൈൻ സിർക്കോൺ അപ്പാർട്ടുമെൻ്റിലാണ് ഇദ്ദേഹത്തിൻ്റെ താമസം. ഭാര്യ അനിതാ സുന്ദരം. പൂർണ്ണിമ, ശ്രീകേഷ് എന്നിവരാണ് മക്കൾ.
കടപ്പാട്:പുണ്യ ഗോൾഡ് & ഡയമണ്ട്
MG റോഡ് എറണാകുളം സൗത്ത്.
Ph: 0484 4301212
Mob: 9895500033, 8921720655