astro

2022 ജൂലായ് 22 -1197 കർക്കടകം 6- വെള്ളിയാഴ്ച. (വൈകുന്നേരം 4 മണി 24 മിനിറ്റ് 20 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം)


അശ്വതി: വളരെക്കാലമായി അനുഭവിച്ചു വന്നിരുന്ന വിഷമതകളിൽ നിന്നും മോചനം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു, ഉത്തരവാദിത്തത്തോടെ ജോലി ചെയ്തു തീര്‍ക്കും.

ഭരണി: വിദേശ ജോലിക്കാർക്ക് മെച്ചപെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാർക്കും കായിക പ്രതിഭകൾക്കും പ്രശസ്തിയും അംഗീകാരവും ലഭിക്കും. കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും.

കാർത്തിക: കർമ്മ രംഗത്ത് പുരോഗതി കൈവരിക്കും. ആത്മ വിശ്വാസം വർദ്ധിക്കും. വിവാഹബന്ധം വഴി നേട്ടം. ദാമ്പത്യ സുഖകൂടുതല്‍,രോഗശാന്തിയും, മനസമാധാനവും ലഭിക്കും.

രോഹിണി: ശത്രുക്കൾ മിത്രങ്ങളാകും. ഊർജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം.

മകയിരം: വിദേശവാസത്തിന്നുള്ള തടസം മാറും. പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കും. മകള്‍ക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങള്‍ അകലും, വാഹനഭാഗ്യം സിദ്ധിക്കും.

തിരുവാതിര: റിയൽ എസ്റ്റേറ്റ് മേഖല, വൈദ്യുതി, നിയമവകുപ്പ്, എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലം. സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും.

പുണർതം: ധനപരമായ ഇടപാടിൽ നേട്ടം ലഭിക്കും. വീട്, വാഹനം എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും. വാഹന ക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും,‍ സർക്കാര്‍ ആനുകൂല്യം കിട്ടും.

പൂയം: സർക്കാർ ഉദ്യോഗസ്ഥർക്ക് അനുകൂല മാറ്റം ലഭിക്കും. കുടുംബത്തിൽ മംഗല്യ ഭാഗ്യം നടക്കും. പൂർവിക സ്വത്തിന്റെ അനുഭവമുണ്ടാകും.സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാകും.

ആയില്യം: അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മോഹവിലക്ക് ഭൂമി വാങ്ങും. അപ്രതീക്ഷിത ധനനേട്ടം,അസ്ഥി വേദനയ്ക്ക് നേരിയതോതില്‍ ശമനം.

മകം: അവിചാരിത ധനലാഭമുണ്ടാകും. പുതിയ തൊഴിൽ ലഭിക്കും. കുടുംബ ജീവിതത്തിൽ ഊഷ്മളത വർദ്ധിക്കും. സമ്മാനാദികള്‍ ലഭിക്കും,ആഡംബര വസ്തുക്കളുടെ ശേഖരം വര്‍ദ്ധിപ്പിക്കും.

പൂരം: മുടങ്ങിക്കിടന്ന ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത. കരാറുകളിലൂടെ ധനപ്രാപ്തി,ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കും.

ഉത്രം: സ്ത്രീകൾ ലഹരി പദാർത്ഥങ്ങളിൽ നിന്നും വിട്ടു നിൽക്കണം. അപഖ്യാതിക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. രോഗം മൂലമുള്ള കഷ്ടപ്പാട് വര്‍ദ്ധിക്കും,പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.

അത്തം: സ്ത്രീജനങ്ങൾ തൊഴിൽ മേഖലയിൽ സൂക്ഷമത പാലിക്കണം. ശരീര ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. സന്താനങ്ങള്‍ക്ക് അസുഖം,ജോലിക്കൂടുതല്‍ അനുഭവപ്പെടും.

ചിത്തിര: സ്ത്രീ വിഷയ ഇടപെടലുകൾ ഒഴിവാക്കണം. രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂഷ്മതയോടെ കൈകാര്യം ചെയ്യണം. പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍.

ചോതി: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.സൽകീർത്തി, സർക്കാരിൽ നിന്നും അനുകൂല നടപടി,സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി, മാദ്ധ്യമങ്ങളിൽ ശോഭിക്കും.

വിശാഖം: സന്താനത്തിന് ഉപരിപഠനം നടക്കും, ഭാഗ്യക്കുറി, വായ്പ എന്നിവ ലഭിക്കും. ഭാര്യയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യ സുഖം കാര്യമായി വർദ്ധിക്കും, ഇഷ്ടഭക്ഷണ ലഭിക്കും, വിനോദയാത്ര.

അനിഴം: സന്താന യോഗം കാണുന്നു. കുടുംബ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കും. ആപത്തുകളില്‍ നിന്നും രക്ഷപെടും, ചതിയില്‍ അകപ്പെടും.

തൃക്കേട്ട: കലാകായിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും കർമ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശാന്തി ലഭിക്കും. ജോലിഭാരം കുറയും,മറ്റുള്ളവരുടെ സഹായത്തോടു കൂടി കാര്യങ്ങള്‍ അനുകൂലമാക്കും.

മൂലം: വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പിതാവില്‍നിന്നും അനുകൂല നിലപാട്,മനസുഖം അനുഭവത്തില്‍ വരും.

പൂരാടം: കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും, ചെയ്തുപോയ തെറ്റുകുറ്റങ്ങളിൽ മന:സ്താപം ഉണ്ടാകും. അന്യരുടെ പ്രയാസത്തില്‍ സമാശ്വാസം കൊടുക്കും,യാത്രയില്‍ നേട്ടം.

ഉത്രാടം: വിദേശ ധനവും, വസ്തുക്കളും ലഭിക്കും, മന:സാക്ഷിക്കു വിപരീതമായി പ്രവർത്തിക്കും. പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും,തെറ്റിധാരണകള്‍ മാറിക്കിട്ടും.

തിരുവോണം: ഭർത്താവിന്റെയും സന്താനത്തിന്റെയും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ദാനകര്‍മ്മങ്ങള്‍ നടത്തും, ഇന്റര്‍വ്യുകളില്‍ ജയം. കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവൃത്തികള്‍ കാഴ്ചവയ്ക്കും.

അവിട്ടം: കള്ളക്കേസിൽ പ്രതിയാകാൻ സാദ്ധ്യതയുള്ളതിനാൽ സൂക്ഷമതയോടെ പെരുമാറണം. കുടുംബാംഗങ്ങളുടെ പ്രവർത്തന ശൈലികൊണ്ട് നിങ്ങൾക്ക് ചീത്തപ്പേരുണ്ടാകാം.

ചതയം: രോഗ നിർണ്ണയ ആവശ്യങ്ങൾക്കും സന്താന ജനനത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനച്ചെലവ്.

പൂരുരുട്ടാതി: സ്ത്രീകൾക്ക് അഗ്നി സംബന്ധമായ അപകടങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം.ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍.

ഉത്രട്ടാതി: ചെയ്യാത്തകുറ്റത്തിന് ശിക്ഷ അനുഭവിക്കും, അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാദ്ധ്യത.ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍.

രേവതി: ധനം കടം കൊടുക്കരുത്. ദേഹ ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, ജലം, അഗ്നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം. കുടുംബ ഭദ്രത കൈവരിക്കും,ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം.