metro-dance

ഹൈദരാബാദ്: മെട്രോയ്ക്കുള്ളിൽ നിന്ന് റീൽസ് ചിത്രീകരിച്ച പെൺകുട്ടിയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ അധികൃതർ വ്യക്തമാക്കി. മെട്രോയ്ക്കുള്ളിൽ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും പ്രത്യേകം അനുവാദം വാങ്ങണമെന്നും പെൺകുട്ടി മുൻകൂർ അനുമതി വാങ്ങാതെയാണ് മെ‌ട്രോയ്ക്കുള്ളിൽ നൃത്തം ചെയ്യുന്ന റീൽസ് ചിത്രീകരിച്ചതെന്നും ഹൈദരാബാദ് മെട്രോ അധികൃതർ വ്യക്തമാക്കി.

💃 Dance On Hyderabad Metro 🚄

When did this happen??? pic.twitter.com/ZilPdia9fx

— Hi Hyderabad (@HiHyderabad) July 20, 2022

മെട്രോയ്ക്ക് ഉള്ളിൽ നിന്ന് നൃത്തം ചെയ്യുന്ന വീഡിയോ വളരെവേഗം വൈറലാവകയായിരുന്നു. തമിഴ്പാട്ടിനൊത്ത് ചുവടുകൾ വയ്ക്കുന്ന പെൺകുട്ടിയുടെ പിന്നിലായി യാത്രക്കാരെയും കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ പെൺകുട്ടിക്കെതിരെ പരാതിയുമായി നിരവധി പേർ എത്തുകയായിരുന്നു. മെട്രോയ്ക്ക് അകത്ത് റീൽസ് ചിത്രീകരിക്കാൻ പെൺകുട്ടിക്ക് ആരാണ് അനുവാദം നൽകിയതെന്നും ഇത്തരം കാര്യങ്ങൾ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നവയാണെന്നും പരാതികളിൽ പറയുന്നു. എന്നാൽ പെൺകുട്ടിയെ പിന്തുണച്ചും നിരവധി പേർ കമന്റുകൾ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിക്കെതിരെ പൊലീസിൽ ഒരുകൂട്ടം ആൾക്കാർ പരാതി നൽകിയത്.

Metro Dance: హైదరాబాద్ మెట్రో స్టేషన్‌లో యువతి నృత్యం.. చర్యలకు సిద్ధమైన అధికారులు pic.twitter.com/XKAc285Eyg

— Eenadu (@eenadulivenews) July 20, 2022