
ഗോത്രവർഗത്തിൽപ്പെട്ട ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടു. ഝാർഖണ്ഡിലെ മുൻ ഗവർണർ ദ്രൗപതി മുർമുവിനെ എൻഡിഎ രാഷ്ടപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം പലതരത്തിലുള്ള വിമർശനങ്ങളും അവർക്ക് പ്രതിപക്ഷ പാർട്ടികളിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദ്രൗപതി മുർമുവിന് തന്റെ വ്യക്തി ജീവിതത്തിൽ നിരവധി ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മുർമുവിന്റെ കുടുംബത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത അഞ്ച് കാര്യങ്ങളെ പറ്റി അറിയാം.
1. വ്യക്തി ജീവിത്തിൽ നിരവധി ദുരന്തങ്ങൾ അനുഭവിക്കേണ്ടി വന്ന വ്യക്തിയാണ് ദ്രൗപതി മുർമു. 2009ൽ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു.
2. 2009ൽ മകൻ ലക്ഷ്മൺ മുർമു ദുരൂഹസാഹചര്യത്തിൽ മരിച്ചു. 2014ൽ ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് ശ്യാം ചരം മുർമു മരിച്ചു.
3. 2012ൽ രണ്ടാമത്തെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു.
4. മുർമുവിന്റെ മകൾ ഇതിശ്രീ മുർമു ബാങ്കിൽ ജോലി ചെയ്യുകയാണ്. റഗ്‌ബി കളിക്കാരനായ ഗണേഷ് ഹെംബ്രാമിനാണ് ഇതിശ്രീയുടെ ഭർത്താവ്.
5. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ദ്രൗപതി മുർമു ഒഡീഷയിലെ റൈരംഗ്‌പൂരിലുള്ള ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്ററിൽ അദ്ധ്യാപികയായിരുന്നു.