zelenski-fossil

വാർസോവ് : 150 ദശലക്ഷം വർഷം പഴക്കമുള്ള കടൽ ഫോസിലിന് യുക്രെയിൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്‌കിയുടെ പേര് നൽകി പോളിഷ് പാലിയന്റോളജിസ്റ്റുകൾ. റഷ്യൻ അധിനിവേശത്തിൽ നിന്ന് യുക്രെയിനെ സംരക്ഷിക്കാൻ അസാമാന്യ ധീരതയും ധൈര്യവും കാണിക്കുന്നതിനുള്ള ബഹുമാന സൂചകമായാണ് ഫോസിലിന് സെലൻസ്‌കിയുടെ പേര് നൽകിയതെന്ന് പാലിയന്റോളജിസ്റ്റുകൾ അറിയിച്ചു. ആഫ്രിക്കയിലെ എത്യോപ്യയിൽനിന്നാണ് വിചിത്ര ജീവിയുടെ നന്നായി സംരക്ഷിക്കപ്പെട്ടതും പൂർണവുമായ ഫോസിൽ കണ്ടെത്തിയത്.

പ്രത്യേക തരം തൂവലും കടലിനടിയിൽ പിടിച്ചിരിക്കാൻ കഴിയുന്ന തരത്തിൽ 10 നീളമുള്ള കൈകളും കൂർത്ത കൂടാരം പോലെയുള്ള നഖങ്ങളുമുള്ള പ്രത്യേക തരം ജീവിയുടേതാണ് ഫോസിലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 'ഓസിചിക്രിനൈറ്റ്സ് സെലെൻസ്‌കി' എന്നാണ് ഫോസിലിന് നൽകിയ പേര്.