jishnudas

ഇടുക്കി: മദ്യലഹരിയിൽ കെ ജി എഫിലെ റോക്കി ഭായ് ചമഞ്ഞ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചയാളെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. അണക്കര പുല്ലുവേലിൽ ജിഷ്ണുദാസ് എന്ന ഉണ്ണി(27)ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ജെ സി ബി ഉടമയായ ഇയാൾ മദ്യപിച്ചെത്തി കൈയിൽ ധരിച്ചിരുന്ന വലിയ മോതിരം ഉപയോഗിച്ച് ഭാര്യയെ ഇടിക്കുകയായിരുന്നു. ശേഷം കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമം നടത്തി. ഭാര്യാ പിതാവ് എത്തിയപ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ വച്ചും ഇയാൾ യുവതിയെ മർദ്ദിച്ചു. ഭാര്യയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ജിഷ്ണുദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ‌ഡ് ചെയ്തു.