nakshathra

ചങ്ങനാശേരി: പത്താം വയസിൽ സ്വന്തമായി സംഗീത സംവിധാനം ചെയ്ത് അമേരിക്കയിൽ ഷൂട്ട് ചെയ്ത് ഗാനം പുറത്തിറക്കിയ കൊച്ചുമിടുക്കിക്ക് അംഗീകാരം. ചങ്ങനാശേരി സുവി കളർ ലാബ് ഉടമ ഡോക്ടർ സുവിത് വിൽസന്റെയും സോനയുടേയും മകൾ നക്ഷത്ര സുവിത് വിൽസനാണ് താരമായത്.

പത്ത് വയസിൽ സംഗീത സംവിധാനം ചെയ്തതിനുള്ള ഈ വർഷത്തെ ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്‌സ് ബഹുമതിയാണ് നക്ഷത്ര സ്വന്തമാക്കിയത്. കാൻഡ് ഹിയർ യു എന്ന ഗാനം നക്ഷത്ര സംഗീത സംവിധാനം ചെയ്ത ഗാനം പൂർണമായും അമേരിക്കയിലാണ് ഷൂട്ട് ചെയ്‌തത്. ചങ്ങനാശേരി പ്ലാസിഡ് വിദ്യാ വിഹാറിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.