ചൈനയും അമേരിക്കയും പണ്ടേ ശത്രുക്കളാണ്, എന്നാല്‍ ഇപ്പോള്‍ ശാസ്ത്രത്തിന്റെ ചില കണ്ടെത്തലുകളില്‍ ഇരു രാജ്യങ്ങളുടെയും പൂര്‍വ്വികര്‍ തമ്മില്‍ പണ്ടേ ബന്ധം ഉണ്ടെന്ന് തെളിയിക്കുക ആണ്. ആ വാര്‍ത്തയിലേക്ക് പോകും മുന്‍പ് ഇരുവരും തമ്മിലുള്ള ഇപ്പോഴത്തെ അവസ്ഥ ഒന്ന് നോക്കാം. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് മുമ്പൊന്നും ഇല്ലാത്ത വിധം പുതിയ തലങ്ങളിലേക്ക് എത്തുകയാണ് ഇപ്പോള്‍. കാലങ്ങളായി എതിര്‍ പക്ഷങ്ങളില്‍ നില്‍ക്കുന്ന അമേരിക്കയും ചൈനയും ലോകത്തിന്റെ നേതൃ സ്ഥാനം പിടിച്ചെടുക്കാനുള്ള പോരാട്ടമാണ് നടത്തുന്നത്. വ്യാപാര മേഖലയായിരുന്നു ഇരു രാജ്യങ്ങളുടെയും പോരാട്ടത്തിന്റെ അടിസ്ഥാനം.

china-us

എന്നാല്‍ ഇപ്പോള്‍ ശത്രുത മറ്റ് അനേകം ഘടകങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുന്നു. വ്യാപാര കരാറില്‍ എത്താനുള്ള ശ്രമത്തില്‍ ആയിരുന്നു ചൈനയും യുഎസും. അതിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടത്. അതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് ഒന്നു കൂടി രൂക്ഷമായി. ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലാകാന്‍ കാരണം ചൈന ആണെന്ന് യുഎസ് ലോകത്തോട് വിളിച്ച് പറയുക ആയിരുന്നു.