
അമ്പരപ്പിക്കുന്ന ഫാഷൻ സെൻസും മിക്കവരും തിരഞ്ഞെടുക്കാൻ മടിക്കുന്നതുമായ വസ്ത്രധാരണം കൊണ്ടും ഏവരെയും ഞെട്ടിക്കുന്ന താരമാണ് രൺവീർ സിംഗ്. താരത്തിന്റെ ഹോട്ട് ലുക്കിനും ആരാധകർ ഏറെയാണ്. എന്നാലിപ്പോൾ നടന്റെ വ്യത്യസ്ത ഫോട്ടോഷൂട്ട് സമൂഹമാദ്ധ്യമങ്ങളെയാകെ ചൂട് പിടിപ്പിച്ചിരിക്കുകയാണ്.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായാണ് താരം പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. ബോളിവുഡിലെ അവസാനത്തെ സൂപ്പർസ്റ്റാർ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാസിക താരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
.@RanveerOfficial: the Last Bollywood Superstar https://t.co/mMuFPyFP44 pic.twitter.com/eQkD3baj17
— Paper Magazine (@papermagazine) July 21, 2022
രൺവീറിന്റെ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. റിസ്‌ക് ഏറ്റെടുക്കാൻ ഭയമില്ലാത്ത വ്യക്തിയെന്നും വ്യത്യസ്തനെന്നും നിരവധി പേർ താരത്തെ അഭിനന്ദിച്ചു. എന്നാൽ മറ്റ് ചിലർ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റുകളാണ് പങ്കുവയ്ക്കുന്നത്.
Dude is iconic, not afraid to show his whimsical side and take risks. #RanveerSingh is one of a kind. Purely ICONIC. https://t.co/iTJS2emNp2
— Ritika (@ritikaoffl) July 21, 2022
I have the exact same pictures, but no one will pay https://t.co/VBF1psAwu0
— Baba (@BabaGlocal) July 21, 2022
Ranveer Singh breaks the internet⚡ as he poses naked in Paper Magazine shoot 😨🙏@MostlyTelugu #RanveerSingh #PaperMagazine pic.twitter.com/V7L8qMzaSe
— Rahul ❤️ (@mr_memer_king) July 21, 2022