റഷ്യ ഉക്രൈന്‍ യുദ്ധം അനന്തമായി നീളുക ആണോ? ഈ യുദ്ധത്തിന് ഒരു അറുതിയില്ലേ? എന്നും തീരും ഈ യുദ്ധം? ആര്‍ക്കും മറുപടി തരാന്‍ കഴിയാത്ത ചോദ്യങ്ങളാണ് ഇവ, സാക്ഷാല്‍ പുടിനും സെലന്‍സ്‌കിക്കും പോലും ഇതിന് ഒരു കൃത്യം ആയ ഉത്തരം തരാന്‍ കാണില്ല. എന്തായിരിക്കും ഇനി അങ്ങോട്ടുള്ള ഇരു രാജ്യങ്ങളുടെയും പ്ലാന്‍? ഫെബ്രുവരി 24ന് ആയിരുന്നു യുക്രെയ്നിലേക്ക് ഉള്ള റഷ്യയുടെ കടന്നുക കയറ്റം. അഫ്ഗാന്‍ സൈന്യത്തെ താലിബാന്‍ കീഴടക്കിയ പോലെ അതിവേഗം റഷ്യയ്ക്കു മുന്നില്‍ യുക്രെയ്ന്‍ തകരും എന്നു പ്രവചിച്ചവരുണ്ട്, പക്ഷേ അതു സംഭവിച്ചില്ല.

റഷ്യയുടെ വന്‍ സന്നാഹങ്ങളോട് ആത്മ ധൈര്യവും പശ്ചാത്ത രാജ്യങ്ങളുടെ സൈനിക സഹായവും കൈ മുതലാക്കി യുക്രെയ്ന്‍ എതിരിട്ടു നിന്നു. തീരാത്ത പോരായി ഓരോ ദിവസവും റഷ്യ യുക്രെയ്ന്‍ യുദ്ധം കനത്തു. ഒപ്പം ലോകമാകെ പടരുന്ന പ്രതിസന്ധിയും. യുദ്ധം എന്നു തീരും എന്നതിന് വ്യത്യസ്തമായ അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്. വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ യുദ്ധം അനന്തമായി തുടരാനുള്ള ശേഷി റഷ്യക്ക് ഉണ്ടാവില്ലെന്ന് മറ്റു പലരും പ്രവചിക്കുന്നു.