
കണ്ണൂർ: എസ്‌എസ്‌എൽസി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് കോടതിയ്ക്ക് സമീപം പവിത്രം ഹൗസിൽ പി പവിത്രകുമാറിനെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
പീഡനവിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഇതിന് മുമ്പും ഇയാൾ പെൺകുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചു പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.