
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ മുൻതൂക്കം നേടി എൽഡിഎഫ്. പത്ത് സ്ഥലങ്ങളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് ഏഴിടത്ത് വിജയം നേടി. കാസർകോട് ബദിയടുക്കയിലെ ഒരു സീറ്റ് യുഡിഎഫ് ബിജെപിയിൽ നിന്നു പിടിച്ചെടുത്തപ്പോൾ കൊല്ലം ആലുംമൂട്ടിൽ ബിജെപി ഒരു സീറ്റ് നിലനിർത്തി.
മലപ്പുറം നഗരസഭയിലെ ഒന്നാം വാർഡ്, കോട്ടയം കുറുമുള്ളൂരിലെ പതിമൂന്നാം വാർഡ്, തിക്കോടി പഞ്ചായത്തിലെ പള്ളിക്കര സൗത്ത്, മലപ്പുറം നഗരസഭ ഒന്നാം വാർഡ് എന്നിവ എൽഡിഎഫ് നിലനിർത്തി. കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽഡിഎഫിന്റെ സ്വതന്ത്ര്യ വിജയിച്ചു. വണ്ടൻമേടിലെ പതിനൊന്നാം വാർഡിൽ യുഡിഎഫ് വിജയിച്ചു. കൊല്ലം കുറ്റൻകുളങ്ങര വാർഡ് യുഡിഎഫ് നിലനിർത്തി. ബദിയടുക്കയിലെ പതിനാലാം വാർഡ് യുഡിഎഫ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. ആലുവ നഗരസഭയിലെ 22ാം വാർഡിലും യുഡിഎഫ് വിജയിച്ചു. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽഡിഎഫ് വിജയക്കൊടി പാറിച്ചു. കാസർകോട് പള്ളിപ്പുഴ 19ാം വാർഡിലും എൽഡിഎഫ് വിജയിച്ചു. കൊല്ലം ആലുംമൂട് വാർഡ് ബിജെപി നിലനിർത്തി.