
ന്യൂഡൽഹി: വിരമിച്ച രാഷ്ട്രപതിമാർക്ക് 1951 ലെ പ്രസിഡന്റ്സ് ഇമോള്യുമെന്റ് ആൻഡ് പെൻഷൻ ആക്ട് പ്രകാരമാണ് പെൻഷൻ തുക. അതായത്, രാഷ്ട്രപതി പദവിയിൽ നിന്ന് പടിയിറങ്ങുന്ന രാം നാഥ് കോവിന്ദിന് പെൻഷനായി ലഭിക്കുക 1.5 ലക്ഷം രൂപ. ഓഫീസ് ചെലവുകൾക്കായി പ്രതിവർഷം ഒരു ലക്ഷം രൂപയും അനുവദിക്കും.
1. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം. (മെയിന്റനൻസ് ചെലവ് ഉൾപ്പെടെ)
2. പ്രൈവറ്റ് സെക്രട്ടറി, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ് , രണ്ട് പ്യൂൺ എന്നിവരുൾപ്പെടെ അഞ്ചു പേർ വിരമിച്ച രാഷ്ട്രപതിയെ സഹായിക്കാനുണ്ടാകും.
3. ആജീവനാന്തം ലോകത്തെവിടെയും വിമാനത്തിലോ ട്രെയിനിലോ സൗജന്യ ഹൈക്ലാസ് യാത്ര. യാത്രയിൽ ഒരാൾക്ക് അനുഗമിക്കാം.
4. രണ്ട് ടെലിഫോണുകൾ (ഒരെണ്ണം ഇന്റർനെറ്റ് ബ്രോഡ് ബാൻഡ് കണക്റ്റിവിറ്റിയുള്ളത്).
5. വിരമിച്ച രാഷ്ട്രപതിക്കും പങ്കാളിക്കും സൗജന്യ ചികിത്സാ സൗകര്യം.
6. ഒരു മൊബൈൽ ഫോൺ
7. ഔദ്യോഗിക വാഹനവും അതിനായുള്ള അലവൻസുകളും.
8. പദവിയിലിരിക്കുമ്പോഴോ അല്ലാതെയോ രാഷ്ട്രപതിക്ക് മരണം സംഭവിച്ചാൽ വിരമിക്കുന്ന രാഷ്ട്രപതിക്കു ലഭിക്കുന്ന പെൻഷൻ തുകയുടെ 50 ശതമാനം കുടുംബ പെൻഷൻ.
പങ്കാളിക്കുള്ള ആനുകൂല്യങ്ങൾ
1. സൗജന്യ ചികിത്സാ സഹായം.
2. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സൗജന്യ താമസം.
3. ഔദ്യോഗിക വാഹനവും ടെലിഫോണും.
4. പ്രൈവറ്റ് സെക്രട്ടറി, പ്യൂൺ, ഓഫീസ് ചെലവുകൾക്കായി വർഷം 20,000 രൂപ.
5. ഫ്ലൈറ്റ്, ട്രെയിൻ എന്നിവയിൽ ഉയർന്ന ക്ളാസ് യാത്ര.യാത്രയിൽ ഒരാളെക്കൂടെ ഉൾപ്പെടുത്താം (ഒരു വർഷം 12 യാത്ര)