
ന്യൂഡൽഹി : ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തെമ്പാടുമുള്ള എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന. 'ഹർ ഘർ തിരംഗ' (എല്ലാ വീടുകളിലും പതാക) എന്ന ആശയത്തെ മുൻനിർത്തിയാണ് മോദിയുടെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ആശയം പങ്കുവച്ചത്.
' കൊളോണിയൽ ഭരണത്തിനെതിരെ പോരാടുമ്പോൾ സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും മഹത്തായ ധീരതയും പ്രയത്നവും ഇന്ന് ഞങ്ങൾ ഓർക്കുന്നു. അവരുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനും അവരുടെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു,' അദ്ദേഹം പറഞ്ഞു.
This year, when we are marking Azadi Ka Amrit Mahotsav, let us strengthen the Har Ghar Tiranga Movement. Hoist the Tricolour or display it in your homes between 13th and 15th August. This movement will deepen our connect with the national flag. https://t.co/w36PqW4YV3
— Narendra Modi (@narendramodi) July 22, 2022
സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആസാദി കാഅമൃത് മഹോത്സവമായി രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഹർ ഘർ തിരംഗ ആശയം പ്രധാനമന്ത്രി അവതരിപ്പിച്ചത്. ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കാൻ വീടുകളിൽ പതാക ഉയർത്തുകയോ, പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിലൂടെ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.