
തിരുവനന്തപുരം: ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ സംസ്ഥാനത്തെ നഗരസഭാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോർപറേഷൻ ഓഫീസുകളിലും 53 മുനിസിപ്പിലിറ്റികളിലുമാണ് പരിശോധന നടത്തുന്നത്.
കെട്ടിട നമ്പർ തട്ടിപ്പ് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ "ഐക്യം" തയ്യാറാക്കിയ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് കെട്ടിട നമ്പര്‍ സംബന്ധമായ കാര്യങ്ങളെല്ലാം നടക്കുന്നത്.
വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായിട്ടുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്‌തിരുന്നു.