കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ച് പരാതി പറയുന്ന നിരവധി മാതാപിതാക്കൾ ഉണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കെന്ന വ്യാജേന രക്ഷിതാക്കളുടെ കൈയിൽ നിന്ന് വാങ്ങുന്ന ഫോണുകൾ ഗെയിം കളിക്കാനും, കൂട്ടുകാരോട് ചാറ്റ് ചെയ്യാനുമൊക്കെയാണ് ചില കുട്ടികൾ ഉപയോഗിക്കാറ്.

ഇപ്പോഴിതാ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് വെളിപ്പെടുത്തിയിക്കുകയാണ് തിരുവനന്തപുരം ശാന്തിനികേതൻ സ്‌കൂളിലെ ചൈൽഡ് സൈക്കോളജിസ്റ്റായ ഡോ. നിർമല.
രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ കുട്ടികളുടെ കൈയിൽ നിന്ന് ഫോൺ മാറ്റിവയ്ക്കണം. മാതാപിതാക്കളും അവർക്ക് മാതൃകയാകണം. അത്യാവശ്യമല്ലാത്ത ഫോൺകോളും ചാറ്റുകളും ഒഴിവാക്കി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
അച്ഛനും അമ്മയും ഫോണിൽ കൂടുതൽ സമയം ചെലവഴിക്കാറുണ്ടല്ലോ പിന്നെ എനിക്കെന്താണ് ഉപയോഗിച്ചാൽ എന്ന കുട്ടിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കൊടുക്കാൻ നിങ്ങൾക്ക് കഴിയണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...