suicide

കോട്ടയം: വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ പോയ പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ ചാടി മരിച്ചു. തലയോലപ്പറമ്പ് കുഴിക്കാട്ടിൽ കുഞ്ഞുമോൻ- മോളി ദമ്പതികളുടെ മകൾ ജിൻസി ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്തെ നവോദയ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജിൻസി. വീട്ടിൽ നിന്ന് സ്കൂളിലേക്ക് തിരികെ പോകാനായി സാധനങ്ങൾ എല്ലാം എടുത്തുവച്ചശേഷം കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ഇതിനുശേഷം ആരുടെയും ശ്രദ്ധയിൽപ്പെടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടി പാലത്തിലൂടെ നടന്നുവരുന്നതും പുഴയിലേക്ക് എടുത്തുചാടുന്നതും ഒരു ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. വിവരം അറിഞ്ഞെത്തിയ അഗ്നി രക്ഷാസേന നടത്തിയ തിരച്ചിലാലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.