
അമ്മയാകാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യൻ ഹോട്ട് താരം നമിത. നിറവയറിലുള്ള താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതീവ സുന്ദരിയായിട്ടാണ് നമിതയെ ചിത്രങ്ങളിൽ കാണുന്നത്.
ഇതിന് മുമ്പും നിറവയറിലുള്ള ചിത്രങ്ങൾ അവർ ആരാധകരുമായി പങ്കുവച്ചിരുന്നു. ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളിൽ പരമ്പരാഗത ലുക്കിലാണ് താരം എത്തിയത്. ഇപ്പോഴിതാ ലാവണ്ടർ നിറത്തിലുള്ള ഗൗണിൽ പതിവിലും സുന്ദരിയായാണ് നമിത എത്തിയത്.
കറുത്ത സാരിയിൽ സിൽവർ ആഭരണങ്ങളും ധരിച്ച് ദേവതയെ പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ ലുക്കും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും ഗർഭകാലം ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളെല്ലാം നമിത തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കാറുണ്ട്. അവയെല്ലാം ആരാധകർക്കിടയിൽ ചർച്ചയാകാറുമുണ്ട്.