karan-johar-samantha

ചിലരുടെ ദാമ്പത്യ ജീവിതം സുഖകരമല്ലാത്തതാകാൻ കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകരാണെന്ന് സാമന്ത. ബോളിവുഡിലെ ഏറ്റവും പ്രശസ്ത സെലിബ്രിറ്റി ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' എന്ന ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

koffee-with-karan

വിവാഹത്തിനെ നിങ്ങൾ സിനിമകളിലൂടെ വളരെയധികം മാർക്കറ്റ് ചെയ്യുന്നുണ്ട്. വിവാഹവസ്ത്രം, പാട്ടുകൾ, ആഘോഷം, നൃത്തം തുടങ്ങി ഇത്തരം സിനിമകൾ കാണുമ്പോൾ പുതുതലമുറ കരുതുന്നത് വിവാഹജീവിതം എന്നത് കഭി ഖുശി കഭി ഘം പോലെ ആവും എന്നാണ്. എന്നാൽ ജീവിതത്തിലേയ്ക്ക് വരുമ്പോഴാണ് കെജിഎഫ് പോലെയാണെന്ന് തിരിച്ചറിയുന്നതെന്നും സാമന്ത പറഞ്ഞു. സിനിമാ താരം അക്ഷയ്‌കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തിൽ പങ്കെടുത്തത്.