samntha

വിവാഹജീവിതത്തെക്കുറിച്ചുള്ള സാമന്തയുടെ തുറന്നുപറച്ചിൽ സമൂഹ മാദ്ധ്യമത്തിൽ ചർച്ചയാവുന്നു. കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിലാണ് സാമന്തയുടെ തുറന്നുപറച്ചിൽ. സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിന് കാരണം കരണാണെന്ന് സാമന്ത പറഞ്ഞു. 'വിവാഹത്തിനെ നിങ്ങൾ ഒരുപാട് സിനിമയിലൂടെ മാർക്കറ്റ് ചെയ്തിട്ടുണ്ട്. ആ ചിത്രങ്ങളിൽ നിങ്ങൾ അവതരിപ്പിക്കുന്ന ലെഹംഗ, പാട്ടുകൾ, നൃത്തം തുടങ്ങിയവ കാണുമ്പോൾ വിവാഹം എന്നു പറഞ്ഞാൽ ഞങ്ങൾ പുതു തലമുറയ്ക്ക് കഭി ഖുശി കഭി ഘം പോലെ തോന്നും. പിന്നീടാണ് അത് കെ.ജി.എഫ് ആണെന്ന് തിരിച്ചറിയുന്നത്. സാമന്ത പറഞ്ഞു. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു സാമന്ത മനസ് തുറന്നത്.