surya

വിജയ് സേതുപതി നായകനാവുന്ന 'വിടുതലൈ" എന്ന ചിത്രത്തിൽ മകൻ സൂര്യയും അഭിനയിക്കുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗൗതം മേനോൻ, പ്രകാശ് രാജ്, കിഷോർ, ഭവാനി ശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിടുതലൈയിൽ ആദിവാസി കൗമാരക്കാരന്റെ വേഷത്തിലാണ് ജൂനിയർ സേതുപതി എത്തുന്നത്. ജയമോഹൻ എഴുതിയ 'തുണൈവൻ" എന്ന നോവലി​നെ ആസ്പദമാക്കി​യാണ് ചി​ത്രം ഒരുക്കി​യി​രി​ക്കുന്നത്. ചി​ത്രത്തി​ന്റെ അവസാന ഷെഡ്യൂളി​ലാണ് വി​ജയ് സേതുപതി​ക്കൊപ്പം മകൻ അഭി​നയി​ക്കുന്നത്. ക്രൈം ത്രി​ല്ലറായ വി​ടുതലൈ ഈ വർഷം അവസാനം റി​ലീസ് ചെയ്യും. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയിൽ വിജയ് സേതുപതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് സൂര്യ അഭിനയരംഗത്തേക്ക് കടന്നത്. 2019ൽ സിന്ധുബാദ് എന്ന ചിത്രത്തിലും അച്ഛനൊപ്പം സൂര്യ അഭിനയിച്ചു.