ഒപെക് രാജ്യങ്ങളിൽ ഏറ്റവുമധികം എണ്ണ ഉല്പാദിപ്പിക്കുന്ന സൗദി അറേബ്യയും റഷ്യയും തമ്മിൽ എന്താണ് ഇടപാട് ? എന്താണ് അവർ തമ്മിലുള്ള കച്ചവടം? അത് എണ്ണക്കച്ചവടം ആണോ ? അതെ, വാസ്തവം ഇതാണ്. കണക്കുകൾ കേട്ടാൽ ഞെട്ടും ഒരു കൂസലും ഇല്ലാതെ ഒപെകിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യ ഈ ഉപരോധങ്ങൾക്കിടെ റഷ്യയിൽ നിന്നും സാധാരണ വാങ്ങുന്നതിലും ഇരട്ടി എണ്ണ ഈ വർഷം വാങ്ങിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസി അവലോകനം ചെയ്ത കണക്കുകൾ പ്രകാരം രണ്ടാം പാദത്തിൽ 647,000 ടൺ റഷ്യൻ എണ്ണ സൗദി വാങ്ങിയിട്ടുണ്ട്.

saudi-arabia-russia

ഞെട്ടണ്ട, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 320,000 ടൺ എണ്ണ ആയിരുന്നു റഷ്യയിൽ നിന്നും സൗദി വാങ്ങിയത്. അതായത് വില കുറഞ്ഞ റഷ്യൻ എണ്ണ ഇരട്ടിയിലധികം സൗദി വാങ്ങിയിട്ടുണ്ട്. എണ്ണ യഥേഷ്ട്ടം കുഴിച്ചെടുക്കുന്ന സൗദിക്ക് എന്തിനാണ് ഈ റഷ്യൻ കുറഞ്ഞ എണ്ണ? എന്തിനാണെന്നല്ലേ, സൗദിയുടെ വേനൽക്കാല വൈദ്യുതോൽപ്പാദനത്തിന് വേണ്ടിയാണ് ഈ എണ്ണ വാങ്ങുന്നത്.