
അമല പോൾ നായികയായി എത്തുന്ന കാടവെർ ഒ.ടി.ടി റിലീസിന്. അനൂപ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ നേരിട്ട് സ്ട്രീം ചെയ്യും.പൊലീസ് സർജൻ ആയിട്ടാണ് ചിത്രത്തിൽ അമല പോൾ അഭിനയിക്കുന്നത്. അമല പോൾ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച അഭിലാഷ് പിള്ള ആണ് തിരക്കഥ ഒരുക്കുന്നത്. രഞ്ജിൻ രാജ് ആണ് സംഗീതസംവിധാനം. അരവിന്ദ് സിംഗ് ആണ് ഛായാഗ്രാഹകൻ. അതേസമയം മലയാളത്തിൽ ആടുജീവിതം, ദ് ടീച്ചർ എന്നിവയാണ് അമല പോൾ നായികയായി അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളാണ് അമല അവതരിപ്പിക്കുന്നത്.