students

തിരുവനന്തപുരം: വാമനപുരം നിയോജകമണ്ഡലത്തിൽ നിന്നും 2022ലെ എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അക്ഷരോത്സവം 2022 പരിപാടിയിലൂടെ അനുമോദിക്കുന്നു. വാമനപുരം എംഎൽഎയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (KILE)ന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു. ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഉപരിപഠനവും അനുയോജ്യമായ തൊഴിലും കണ്ടെത്തുന്നതിന് ദിശാബോധത്തോടെ തയാറെടുപ്പുകൾ നടത്തി പ്രാപ്തരാക്കുക എന്നതാണ് കരിയർ ഗൈഡൻസ് ക്ലാസുകളിലൂടെ നിറവേറ്റാൻ ശ്രമിക്കുന്നത്.


2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 9.30ന് വെഞ്ഞാറമ്മൂട് കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിൽ വാമനപുരം എംഎൽഎ അഡ്വ ഡി കെ മുരളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബഹു. പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യുന്നു. തദവസരത്തിൽ കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത് ഖോസ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.


ഈ പരിപാടിയിൽ, വാമനപുരം മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ പഠിച്ചവരും മണ്ഡലത്തിൽ സ്ഥിരതാമസമുള്ള, മറ്റ് സ്കൂളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ, രക്ഷകർത്താക്കൾ, സ്കൂൾ അധികൃതർ, പിടിഎ, എസ്എംസി. ഭാരവാഹികൾ എന്നിവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് -9446551627, 9656727034 നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.