ഈ വൈറസുകളെല്ലാം വണ്ടി പിടിച്ച് ഇങ്ങോട്ടേക്ക് വരികയാണോ എന്ന് കുറച്ച് ദിവസങ്ങളായി ചോദിക്കാത്തവരുണ്ടാവില്ല. ഓരോ ദിവസം പത്രം തുറക്കുമ്പോൾ കാണുന്നത് മുഴുവൻ ഓരോരോ വൈറസുകൾ വന്ന വാർത്തകളാണ്. ഇതിന് ഒരു അവസാനമില്ലേ എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് വൈറസുകൾ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് എന്ന വാർത്തകൾ നമ്മൾ അറിയുന്നത്.

deadly-virus

ലോകം അവസാനിക്കുന്നത് ഒന്നെങ്കിൽ വെളളപ്പൊക്കത്തിലൂടെ അല്ലെങ്കിൽ രോഗ ബാധയിലൂടെ ആയിരിക്കും എന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. എന്നാലിപ്പോൾ മനുഷ്യരാശിയെ തന്നെ ബാധിക്കുന്ന തരത്തിലെ മൂന്ന് അതിഭീകര വൈറസുകളാണ് ഇപ്പോൾ നമ്മുക്ക് മുന്നിലുളളത്.