ചൈന ലോകത്തെ വലിയ ഇക്കണോമിക് പവര്‍ ഹൗസ് ആണ്. രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി. 17 ട്രില്യണ്‍ ഡോളറാണ് ആസ്തി. ചൈന ഈ ചെക്ക് ബുക്ക് ഉപയോഗിച്ച് ആണ്, പല ചെറു രാജ്യങ്ങളേയും തങ്ങള്‍ക്ക് അധീനരാക്കിയത്. ഇപ്പോള്‍ ചൈനയെ കുറിച്ച് പറയാന്‍ കാരണം, ചൈന പ്രതിസന്ധിയില്‍ ആണ്, സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക വിഹിതം നല്‍കാന്‍ പോലും ഇന്ന് ചൈനീസ് സര്‍ക്കാരിന് കൈവശം പണമില്ല.

1 ട്രില്യണ്‍ ഡോളര്‍ ആണ് ചൈനയുടെ വാര്‍ഷിക ബജറ്റ്. എന്നിട്ടും ചൈന കടുത്ത പ്രതിസന്ധിയില്‍ ആണ്. സംസ്ഥാന വിഹിതങ്ങള്‍ ചൈന പകുതിയായി വെട്ടിക്കുറച്ചു. എങ്ങനെയാണ് ഇത്രയും വലിയ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ ആയത്?