jalolsavam

ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കേരളാ പൊലീസ് ടീമിന് സംസ്ഥാന പൊലീസ് മേധാവിയുടെ ആദരവ്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ടീം അംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു.

ആദ്യമായാണ് കേരളാ പൊലീസ് ചമ്പക്കുളം വളളംകളിയില്‍ ഒന്നാം സ്ഥാനം നേടുന്നത്. 120പേരടങ്ങിയ പൊലീസ് സംഘമാണ് വള്ളംകളിയിൽ പങ്കെടുത്തത്. ടീം കോച്ച് കൂടിയായ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ പി ആര്‍ ആണ് വളളംകളി ടീമിന്‍റെ ലീഡിംഗ് ക്യാപ്റ്റന്‍.

ഫോട്ടോക്യാപ്ഷന്‍ :
.