
ന്യൂഡൽഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2020ൽ പുറത്തിറങ്ങിയ ഫീച്ചർ, നോൺ ഫീച്ചർ സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മലയാളം ഇത്തവണ അഭിമാനനേട്ടം കൈവരിച്ചു. അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതേ ചിത്രത്തിലെ പ്രകടനത്തിന് സൂര്യ, തൻഹാജിയിലെ അഭിനയത്തിന് അജയ് ദേവ്‌ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. അയ്യപ്പനും കോശിയിലൂടെ ബിജു മേനോൻ സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച സംവിധായകൻ സച്ചിയാണ് (ചിത്രം, അയ്യപ്പനു കോശിയും), മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്‌ച നിശ്ചയത്തിന് ലഭിച്ചു. പ്രത്യേക പരാമർശത്തിനുള്ള പുരസ്‌കാരത്തിന് കാവ്യ പ്രകാശ് സംവിധാനം ചെയ‌്ത വാങ്ക് അർഹമായി. വിപുൽ ഷാ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തികൊണ്ട് മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ‌്ക്ക് ലഭിച്ചു. അയ്യപ്പനും കോശിയിലെ ഗാനമാണ് നഞ്ചിയമ്മയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സംഘട്ടനം- മാഫിയ ശശി (അയ്യപ്പനും കോശിയും),
സിനിമാ സൗഹൃദ സംസ്ഥാനമായി മദ്ധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തിൽ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ചിത്രം ശോഭ തരൂർ ശ്രിനിവാസൻ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിൻസ്. ദ മൺസൂൺ ഒഫ് കേരള. ഇതേ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹൻ നിഖിൽ എസ് പ്രവീൺ, ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം.
പ്രധാന പുരസ്‌കാരങ്ങൾ-