
മ്യൂണിക്ക്: ജർമ്മൻ ഫുട്ബാൾ ഇതിഹാസം1966ലെ ലോകകപ്പിൽ പശ്ചിമ ജർമ്മനിയെ കിരീടത്തിലേക്ക് നയിച്ച നായകൻ ഉവെ സീലർ അന്തരിച്ചു. 85 വയസായിരുന്നു. 1936 നവംബർ 5ന് ബാംബർഗിലാണ് സീലറുടെ ജനനം. ഹാംബർഗർ എഫ്.സിയിലൂടെ പ്രൊഫഷണൽ ഫുട്ബാളിലേക്ക് വന്ന അദ്ദേഹം 1953 മുതൽ 1972വെ ക്ലബിനായി ബൂട്ടുകെട്ടി. ഹാംബർഗറിന്റെ എക്കാലത്തേയും വലിയ ഗോൾ സ്കോറർ സീലറാണ്. ബുണ്ടസ് ലിഗയിലെ ആദ്യ ടോപ് സ്കോററായ സീലർ ഹാംബർഗറിനായി ആകെ 587 മത്സരങ്ങളിൽ നിന്ന് 507 ഗോളുകൾ നേടി. 1954 മുതൽ 74വരെ പശ്ചിമ ജർമ്മനിക്കായി ബൂട്ടുകെട്ടിയ സീലർ 72 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ നേടി.