നാലു ദേശീയ അംഗീകാരങ്ങളിൽ അയ്യപ്പനും കോശിയും ഒപ്പം സുരറൈ പോട്ര്

ആദ്യ ചിത്രത്തിലൂടെ പുരസ്കാരം നേടി സെന്ന ഹെഗ്ഡെ, കാവ്യ പ്രകാശ്

aparna

68​-ാ​മ​ത് ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്കാ​രം​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​മ​ല​യാ​ള​ത്തി​ന് 10​ ​അം​ഗീ​കാ​ര​ങ്ങ​ൾ.​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​ ​മി​ക​ച്ച​ ​ന​ടി​ ​(​ ​സു​ര​റൈ​ ​പോ​ട്ര്).​ ​ബി​ജു​ ​മേ​നോ​ൻ​ ​(​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​)​ ​സ​ഹ​ന​ട​ൻ.​ ​സ​ച്ചി​ ​(​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​)​സം​വി​ധാ​യ​ക​ൻ,​ ​ന​ഞ്ചി​യ​മ്മ​ ​(​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​)​ ​ഗാ​യി​ക.​സെ​ന്ന​ ​ഹെ​ഗ്ഡെ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​തി​ങ്ക​ളാ​ഴ്ച​ ​നി​ശ്ച​യം​ ​മി​ക​ച്ച​ ​മ​ല​യാ​ള​ ​ചി​ത്രം.​കാ​വ്യ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വാ​ങ്ക് ​ജൂ​റി​യു​ടെ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശ​ത്തി​ന് ​അ​ർ​ഹ​മാ​യി.​മി​ക​ച്ച​ ​സം​ഘ​ട്ട​ന​ ​സം​വി​ധാ​ന​ത്തി​ന് ​മാ​ഫി​ ​ശ​ശി,​ ​രാ​ജ​ശേ​ഖ​ർ,​ ​സു​പ്രിം​ ​സു​ന്ദ​ർ​ ​(​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​)​ ​എ​ന്നി​വ​ർ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ .​മി​ക​ച്ച​ ​ക​ലാ​സം​വി​ധാ​യ​ക​നാ​യി​ ​അ​നീ​സ് നാ​ടോ​ടി​ ​(​ ​ക​പ്പേ​ള​)​ .​ ​നി​ഖി​ൽ​ ​എ​സ് ​പ്ര​വീ​ൺ​ ​മി​ക​ച്ച​ ​നോ​ൺ​ ​ഫീ​ച്ച​ർ​ ​ഛാ​യാ​ഗ്രാ​ഹ​ക​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടി.​സ​ച്ചി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​നാ​ലു​ ​പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ​നേ​ടി​യ​ത്.
വിഷ്ണു ഗോവിന്ദ്,​ ഹരിശങ്കർ( ഒാഡിയോഗ്രഫി)​ മി​ക​ച്ച​ ​തി​ര​ക്ക​ഥ​ ​ശാ​ലി​നി​ ​ഉ​ഷ​ ​നാ​യ​ർ,​ ​സു​ധ​ ​കൊ​ങ്ക​ര​ ​(​സു​ര​റൈ​ ​പോ​ട്ര് ​)​എ​ന്നി​വ​ർ​ ​പ​ങ്കി​ട്ടു.​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​സു​ര​റൈ​ ​പോ​ട്ര് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​നാ​ലു​ ​അം​ഗീ​കാ​ര​ങ്ങ​ളു​ണ്ട്.സെ​ന്ന​ ​ഹെ​ഗ്ഡെ,​ ​കാ​വ്യ​ ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ത്തി​ന് ​അ​‌​ർ​ഹ​രാ​യി.2020​ ​ൽ​ ​പു​റ​ത്തി​ങ്ങി​യ​ 295​ ​ഫീ​ച്ച​ർ​ ​സി​നി​മ​ക​ളും​ 105​ ​നോ​ൺ​ ​ഫീ​ച്ച​ർ​ ​സി​നി​മ​ക​ളു​മാ​ണ് ​പു​ര​സ​കാ​ര​ത്തി​ന് ​മ​ത്സ​രി​ച്ച​ത്.​ ​നി​ർ​മാ​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​പു​ൽ​ ​ഷാ​ ​ആ​യി​രു​ന്നു​ ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ.