mane

റാബാറ്റ്: ബയേൺ മ്യൂണിക്കിന്റെ സെനഗൽ മുന്നേറ്റ താരം സാഡിയോ മാനേയെ ആഫ്രിക്കൻ പ്ലെയർ ഓഫ് ദ ഇയറായി തിര‌ഞ്ഞെടുത്തു. വോട്ടെടുപ്പിൽ നേരത്തെ ലിവർപൂളിൽ തന്റെ സഹതാരമായിരുന്ന ഈജിപ്ഷ്യൻ സൂപ്പർ

സ്റ്റാർ മുഹമ്മദ് സല, സെനഗൽ ടീമിലെ സഹതാരം എഡ്വാർഡ് മെൻഡി എന്നിവരെ മറികടന്നാണ് മാനേ ആഫ്രിക്കയിലെ മികച്ച താരമായത്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെനഗലിനെ ചാമ്പ്യൻമാരാക്കിയ മികവാണ് മാനേയ്ക്ക് തുണയായത്. ഫൈനലിൽ ഈജിപ്തിനെതിരെ സെനഗലിന്റെ നിർണായകമായ പെനാൽറ്റി എടുത്തത് മാനേ ആയിരുന്നു.കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ പുരസ്കാരച്ചടങ്ങിൽ മാനേയ്ക്ക് അവാർഡ് സമ്മാനിച്ചു. ലിവർപൂളിൽ നിന്ന് കഴിഞ്ഞയിടെയാണ് മാന ബയേണിലേക്ക് ചേക്കേറിയത്.