കെലക്കാത്തെ​ സന്ദനമരം ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​പാ​ട്ട് ​ പാ​ടി​യ​ ന​ഞ്ചി​യ​മ്മ​ ​അ​ട്ട​പ്പാ​ടി​യി​ലെ​ ​ ഊ​രി​ൽ​ ​പു​ര​സ്കാ​ര​ ​നി​റ​വിൽ

nangi

ഒ​രൊ​റ്റ​പാ​ട്ടു​കൊ​ണ്ടും​ ​നി​ഷ്ക​ള​ങ്ക​ത​ ​കൊ​ണ്ടും​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്നേ​ഹം​ ​മു​ഴു​വ​ൻ​ ​നേ​ടി​യ​ ​ ​ന​ഞ്ചി​യ​മ്മ​ ​മി​ക​ച്ച​ ​ഗാ​യി​കയ്ക്കുള്ള ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​അം​ഗീ​കാ​ര​ത്തി​ൽ.​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ആ​ദി​വാ​സി​ ​ക​ലാ​കാ​രി​യാ​യ​ ​അ​ട്ട​പ്പാ​ടി​ ​സ്വ​ദേ​ശി​ ​ന​ഞ്ചി​യ​മ്മ​ ​ശ്ര​ദ്ധ​ ​നേ​ടു​ന്ന​ത്.​ ​കെല​ക്കാ​ത്തെ സന്ദനമരം​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ടൈ​റ്റി​ൽ​ ​ഗാ​നം​ ​ഇ​പ്പോ​ഴും​ ​ത​രം​ഗ​മാ​വു​ന്നു.​
അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​ന്ന​തി​ന് ​മു​മ്പേ​ ​ഗാ​ന​വും​ ​ഗാ​യി​ക​യാ​യ​ ​ന​ഞ്ചി​യ​മ്മ​യും​ ​ജ​ന​പ്രീ​തി​ ​നേ​ടി​യി​രു​ന്നു.​ ​സി​നി​മ​ ​കാ​ണാ​ത്ത​ ​പൃ​ഥ്വി​രാ​ജി​നെ​യും​ ​ബി​ജു​ ​മേ​നോ​നെ​യും​ ​അ​റി​യാ​ത്ത​ ​ന​ഞ്ചി​യ​മ്മ​യ്ക്ക് ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​എ​ന്ന​ ​ചി​ത്രം​ ​വ​ലി​യ​ ​പ്ര​ശ​സ്തി​ ​ത​ന്നു​ .​
​സം​വി​ധാ​യ​ക​ൻ​ ​സ​ച്ചി​യാ​ണ് ​ന​ഞ്ചി​യ​മ്മ​ ​എ​ന്ന​ ​ആ​ദി​വാ​സി​ ​ക​ലാ​കാ​രി​യെ​ ​ക​ണ്ടെ​ത്തു​ന്ന​ത്.​ ​പാ​ട്ട് ​ഇ​ഷ്ട​പ്പെ​ട്ട​ ​സ​ച്ചി​ ​ന​ഞ്ചി​യ​മ്മ​യെ​ ​കൊ​ണ്ട് ​പാ​ടി​ച്ചു.​ ​പാ​ട്ട് ​എ​ഴു​തി​യ​തും​ ​ന​ഞ്ചി​യ​മ്മ​ ​ത​ന്നെ.​ ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​ത​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​
പാ​ട്ടും​ ​സി​നി​മ​യും​ ​ത​ന്ന​ ​പ്ര​ശ​സ്തി​യു​ടെ​ ​പി​ന്നാ​ലെ​ ​ന​ഞ്ചി​യ​മ്മ​ ​യു​ട്യൂ​ബ് ​ചാ​ന​ൽ​ ​ആ​രം​ഭി​ച്ച് ​ത​ന്റെ​ ​ക​ലാ​സ​പ​ര്യ​ ​തു​ട​രു​മ്പോ​ഴാ​ണ് ​ദേ​ശീ​യ​ ​അം​ഗീ​കാ​രം.