
കൊച്ചി: തഹസിൽദാറുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസിന്റെ തൃക്കാക്കര നിയോജക മണ്ഡലം ഭാരവാഹി മുഹമ്മദ് ഹാഷിം ആണ് അറസ്റ്റിലായത്. വൈദികനും കുന്നത്തുനാട് സ്വദേശിയുമായ ജോൺ വി വർഗീസിന്റെ പക്കൽ നിന്നുമാണ് ഇയാൾ പണം തട്ടിയത്.
ജോൺ വി വർഗീസിന്റെ പേരിലുള്ള ഭൂമി തരംമാറ്റി നൽകാമെന്ന പേരിൽ ഇയാൾ സമീപിക്കുകയായിരുന്നു. ഇതിനു ശേഷം ഭൂമി തരം മാറ്റിയതായി കാണിച്ച തഹസിൽദാറുടെ പേരിൽ ഒരു വ്യാജരേഖയുണ്ടാക്കി ജോൺ വി വർഗീസിന് നൽകുകയായിരുന്നു. ഭൂമി തരംമാറ്റുന്നതിന് വേണ്ടി 2.40 ലക്ഷം രൂപയും മുഹമ്മദ് ഹാഷിം വാങ്ങിച്ചതായി ജോൺ വി വർഗീസിന്റെ പരാതിയിൽ പറയുന്നു. വില്ലേജ് ഓഫീസറുടെ പേരിൽ വ്യാജ പോക്ക് വരവ് രേഖയുമുണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.