
ഒറ്റത്തവണ ചാർജ് ചെയ്താൽ 50 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ടി ഡബ്ളിയു എസ് ഇയർ ബഡ്സുമായി ഡിഫൈ. ഗ്രാവിറ്റി ഇസഡ് എന്ന പേരിലാണ് ഡിഫൈ പുത്തൻ ഇയർ ബഡ്സുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിലെ ഇ എൻ സി ക്വാഡ് മൈക്കുകൾ ചുറ്റുപാടുമുള്ല ശബ്ദത്തെ പൂർണമായി ഇല്ലാതാക്കി ഏറ്റവും മികച്ച കാളിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകും.
50 മില്ലി സെക്കൻഡ് ലോ ലേറ്റൻസി ടർബോ മോഡ് മികച്ച ഗെയിമിംഗ് അനുഭവമാണ് ഇയർ ബഡുകൾ ഉപയോഗിക്കുന്നവർക്ക് നൽകുന്നത്. സാധാരണ ഇയർ ബഡുകളിൽ ബ്ളൂ ടൂത്ത് ഘടിപ്പിക്കുമ്പോഴുള്ള കാലതാമസം ഇതിലെ ടർബോ മോഡ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. 13 എം എം ഡൈനാമിക് ഡ്രൈവറുകൾ ഏറ്റവും മികച്ച ബാസ് - ബൂസ്റ്റഡ് ശബ്ദം ഉറപ്പാക്കാനും സഹായിക്കും. നിലവിൽ ഓൺലൈനിലൂടെ മാത്രമാണ് ഗ്രാവിറ്റി ഇസഡിന്റെ വില്പന. തുടക്കമെന്ന നിലയ്ക്ക് വെറും 999 രൂപയ്ക്കാണ് ഡിഫൈ തങ്ങളുടെ ഏറ്റവും പുതിയ ഇയർ ബഡുകൾ വിപണിയിൽ എത്തിക്കുന്നത്.