luna

കൊച്ചി: മധ്യനിര താരം അഡ്രിയാൻ നിക്കോളാസ്‌ ലൂണ റെട്ടാമറുമായുള്ള കരാർ രണ്ട് വർഷത്തേക്ക്‌ കൂടി നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി പ്രഖ്യാപിച്ചു. തുടക്കത്തിൽ രണ്ട്‌ വർഷത്തെ കരാറിലാണ്‌ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സിയിൽ ചേർന്നത്‌. പുതിയ കരാർ പ്രകാരം 2024 വരെ അദ്ദേഹം ക്ലബിൽ തുടരും.

ക്ലബ്ബ്‌ വൈസ്‌ ക്യാപ്‌റ്റനായിട്ടായിരുന്നു ക്ലബ്ബിൽ അഡ്രിയാൻ ലൂണ തുടങ്ങിയത്‌. പിന്നീട്‌ ജെസെൽ കർണെയ്‌റോ പരിക്കേറ്റ്‌ പുറത്തായതോടെ ലൂണ പകരം ക്യാപ്‌റ്റനായി. ലൂണയ്‌ക്കൊപ്പം, ബിജോയ് വർഗീസ്, ജീക്‌സൺ സിങ്‌, മാർക്കോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖൻ ഗിൽ, കരൺജിത് സിങ്‌, സന്ദീപ് സിങ്‌ എന്നിവരുടെ കരാർ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്.