
പോഷകഗുണങ്ങളാൽ സമ്പന്നമാണ് വാഴപ്പഴം. നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ സി പോലുള്ള ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം ഇതിലുണ്ട്.
ലയിക്കുന്ന നാരുകൾ വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു വാഴപ്പഴം കഴിച്ചാൽ ഒരു ദിവസത്തേക്ക് ആവശ്യമുള്ള വിറ്റാമിൻ ബി 6 ന്റെ നാലിലൊന്ന് ലഭിക്കും
പൊട്ടാസ്യം ധാരാളമുള്ളതിനാൽ ഹൃദയത്തിന് വളരെയധികം ഗുണം ലഭിക്കും. രക്തസമ്മർദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു.
വയറിലെ അൾസറിനെതിരെ പൊരുതുന്നു വാഴപ്പഴം. ഇതിൽ അടങ്ങിയിട്ടുള്ള സെറോടോണിൻ മാനസികാവസ്ഥയെ ശാന്തമാക്കി ഉന്മേഷത്തോടെ നിറുത്തും. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഫലവുമാണ് വാഴപ്പഴം