
അടുത്തിടെ നടി മലൈക അറോറയുടെ വീടിനോട് ചേർന്ന് നാല് ബെഡ്‌റൂമോടു കൂടിയ ഫ്ലാറ്റ് ബോളിവുഡ് താരം അർജുൻ കപൂർ വാങ്ങിയിരുന്നു, മുംബയ് ബാന്ദ്ര വെസ്റ്റിവെ 81 ഓറിയേറ്റ് ബിൽഡിംഗിൽ കഴിഞ്ഞ വർഷം 20 കോടി രൂപയ്ക്കാണ് അർജുൻ ഫ്ലാറ്റ് വാങ്ങിയത്. 4365 ചതുരശ്ര അടി വിസ്തീർണമായിരുന്നു ഫ്ലാറ്റിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ ഫ്ലാറ്റ് അർജുൻ കപൂർ വിറ്റതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. 16 കോടി രൂപയ്ക്കാണ് അർജുൻ കപൂർ മേയ് മാസത്തിൽ വിറ്റതെന്നാണ് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
അർജുന്റെ സഹോദരി അൻഷുള കപൂർ ആണ് ഇത് സംബന്ധിച്ച രേഖകളിൽ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജുഹുവിലെ റഹേജ ഓര്‍ക്കിഡിലാണ് അര്‍ജുന്‍ നിലവില്‍ താമസിക്കുന്നത്. ബാന്ദ്രയിലെ 81 ഓറിയേറ്റ് ബിൽജിംഗിൽ മലൈക അറോറയ്ക്ക് ഒരു ഫ്ലാറ്റ് ഉണ്ട്. നടന്‍ കരണ്‍ കുന്ദ്ര, നടി സോനാക്ഷി സിന്‍ഹ എന്നിവർക്കും ഇവിടെ ഫ്ളാറ്റുണ്ട്.